മട്ടാഞ്ചേരി ജൈന ക്ഷേത്രത്തില്‍ സ്വപ്‌നോത്സവം ഇന്ന്‌

Posted on: 15 Sep 2015മഹാവീര്‍ ജയന്തി


മട്ടാഞ്ചേരി:
മഹാവീര്‍ ജയന്തിയാഘോഷത്തിന്റെ ഭാഗമായി മട്ടാഞ്ചേരി ജൈന ക്ഷേത്രത്തില്‍ ചൊവ്വാഴ്ച സ്വപ്‌നോത്സവ ചടങ്ങുകള്‍ നടക്കും.
വര്‍ദ്ധമാന മഹാവീരന്റെ മാതാവ് കണ്ട സ്വപ്‌നങ്ങളുടെ രൂപങ്ങളെ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് സ്വപ്‌നസ്വരൂപങ്ങള്‍ ലേലം ചെയ്യും. വിശ്വാസികള്‍ സ്വപ്‌നരൂപങ്ങള്‍ ലേലത്തില്‍ വിളിക്കും. പിന്നീട് ഈ രൂപങ്ങള്‍ ക്ഷേത്രത്തിലേക്ക് തന്നെ സമര്‍പ്പിക്കും. ലേല വരുമാനം ക്ഷേത്രാവശ്യത്തിനുള്ളതാണ്.
രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് വിശ്വാസികളെത്തും. പ്രാര്‍ത്ഥനാ ചടങ്ങുകളുമുണ്ടാകും.

More Citizen News - Ernakulam