തിരുമല ദേവസ്വത്തില്‍ പുതിയ ഭരണസമിതി
Posted on: 15 Sep 2015
കൊച്ചി: തിരുമല ദേവസ്വത്തില്‍ 2015-2019ലെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. പി. രംഗദാസ പ്രഭു, പി.എസ്. ജയപ്രകാശ് പ്രഭു, ടി.ജി. രാജാറാം ഷേണായ്, അഡ്വ. ആര്. രാമനാരായണ പ്രഭു, കെ.ജെ. രാധാകൃഷ്ണ കമ്മത്ത് എന്നിവരെ തിരഞ്ഞെടുത്തു.
ക്ഷേത്രം തന്ത്രി എസ്. ശ്രീനിവാസ ഭട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൂജയ്ക്ക് ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ നിയുക്ത മാനേജിങ് അധികാരിമാരായ പി. രംഗദാസ പ്രഭു, കെ.ജെ. രാധാകൃഷ്ണ കമ്മത്ത് എന്നിവര്‍ കമ്മിറ്റിയംഗങ്ങളോടൊപ്പം തന്ത്രിമുഖ്യനില് നിന്ന് താക്കോല്‍ ഏറ്റുവാങ്ങി അധികാരമേറ്റു.