അശാസ്ത്രീയ നിര്‍മാണങ്ങളിലും കൈയേറ്റങ്ങളിലും ബി.ജെ.പി. പ്രതിഷേധിച്ചു

Posted on: 15 Sep 2015വാഹനാപകടം


കാക്കനാട്:
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയ്‌ലര്‍ കയറി രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബി.ജെ.പി. തൃക്കാക്കര മുനിസിപ്പില്‍ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മാണവും റോഡിന്റെ ഇരുവശങ്ങളും നടപ്പാതകളും കൈയേറിയുള്ള കച്ചവടങ്ങളും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഇത് ചെറുവാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കുമാണ് ഭീഷണി ഉയര്‍ത്തുന്നത്.
റോഡ് കൈയേറിയുള്ള കച്ചവടങ്ങള്‍ ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. മുനിസിപ്പല്‍ പ്രസിഡന്റ് സോമന്‍ വാളവക്കാട്ട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam