ദൈവസ്‌നേഹം ക്രിസ്തുവിന്റെ കുരിശില്‍ വെളിപ്പെട്ടത് -മാര്‍ ഔഗേന്‍ എപ്പിസ്‌കോപ്പ

Posted on: 15 Sep 2015കൊച്ചി: ദൈവസ്‌നേഹത്തിന്റെ പാരമ്യമാണ് ക്രിസ്തുവിന്റെ കുരിശില്‍ വെളിപ്പെട്ടതെന്ന് മാര്‍ ഔഗേന്‍ എപ്പിസ്‌കോപ്പ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുെട ചുള്ളിക്കല്‍ മാര്‍ സ്ലീവാ പള്ളിയിലെ കുരിശിന്റെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മാര്‍ ഔഗേന്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. പെരുന്നാള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് അദ്ദേഹം കാര്‍മികത്വം വഹിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ലഭിക്കുകയും സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും മികച്ച ഗവേഷണ പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ച് പുരസ്‌കാരം നേടുകയും ചെയ്ത ലിസിമോള്‍ പ്രദീപിനെയും ഇംഗ്ലീഷ് നോവല്‍ സാഹിത്യ സൃഷ്ടിക്ക് പ്രവി വിത്സനെയും ആദരിച്ചു.
ഫാ. ആന്റണി എ.സി., ഫ്രാങ്ക്ലൂന്‍ വര്‍ഗീസ്, ആന്റോ തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam