പാണ്ഡവത്ത് ശിവക്ഷേത്രത്തില്‍ ആധാര ശിലാസ്ഥാപനം നടത്തി

Posted on: 15 Sep 2015



മരട്: പാണ്ഡവത്ത് പുതുക്കിപ്പണിയുന്ന ശിവ ക്ഷേത്രത്തിന്റെ ആധാര ശിലാസ്ഥാപനം നടത്തി. പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പാണ്ഡവത്ത് ശിവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മുല്ലോത്ത് രവീന്ദ്രനാഥും മുന്‍ പ്രസിഡന്റ് ചേലപ്പറമ്പില്‍ നാരായണനും ചേര്‍ന്ന് ശിലാസ്ഥാപനം നിര്‍വഹിച്ചു. തുടര്‍ന്ന് വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് മേല്‍നോട്ടം വഹിക്കുന്ന ക്ഷേത്രനിര്‍മാണത്തിന്റെ കരിങ്കല്‍പ്പണിയുടെ ആദ്യ തുക ശില്പി കെ.എസ്. കൈലാസന്‍ ബ്രഹ്മമംഗലത്തിന് കൈമാറി.

More Citizen News - Ernakulam