മെഡിക്കല്‍ ക്യാമ്പ് നടത്തി
Posted on: 15 Sep 2015
പറവൂര്‍: പ്രത്യാശ പാലിയേറ്റീവ് കെയറിന്റെയും ഐ.എം.എ. പറവൂര്‍ ശാഖയുടെയും ചാലാക്ക മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ഡോ. സി.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡന്റ് ഡോ. കെ.ആര്. മോഹനന് അധ്യക്ഷത വഹിച്ചു. ഡോ. രാജു ആന്റണി, ഡോ. കെ. ശശിധരന്, ഡോ. ഐജോ ജോയി, ആര്. വിശ്വംഭരന് നായര്‍, കെ. ചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാന്‍സറിനെ സംബന്ധിച്ച് ക്ലാസും നടന്നു.