സൗജന്യ പരിശീലനം തുടങ്ങി

Posted on: 15 Sep 2015



പറവൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി 25 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സഹകരണ ബാങ്ക് ഹാളില്‍ തുടങ്ങി.
വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ എംപ്ലോയ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. കെ. രാജപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വി. സോബിക്കുട്ടി, പ്രദീപ് തോപ്പില്‍, കെ.എസ്. ബിന്ദു, സി.ജി. മേരി, കെ. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam