ഗ്രന്ഥശാലാ ദിനാചരണം

Posted on: 15 Sep 2015



പറവൂര്‍: ഗ്രന്ഥശാലാ സംഘത്തിന്റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പുസ്തക പ്രദര്‍ശനവും അംഗത്വ വിതരണവും നടത്തി. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറിയുടെയും കെടാമംഗലം ഗവ. എല്‍പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി.
ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ് ലെസ് സെക്രട്ടറി ജോസഫ് പടയാട്ടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിലംഗം പി.കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ഗിരിജമ്മ, പഞ്ചായത്തംഗം മോഹനന്‍, ലൈബ്രറി പ്രസിഡന്റ് പി.പി. സുകുമാരന്‍, വിജയശ്രീ, ഷൈനി എന്നിവര്‍ പ്രസംഗിച്ചു.



More Citizen News - Ernakulam