മാല്യങ്കര കോളേജില്‍ സൗഹൃദ സാന്ത്വനം പദ്ധതി തുടങ്ങി
Posted on: 15 Sep 2015
പറവൂര്‍: മാല്യങ്കര എസ്.എന്‍.എം. കോളേജ് പിടിഎയുടെയും എന്‍.എസ്.എസിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന സൗഹൃദ സാന്ത്വനം പദ്ധതി ചലച്ചിത്രതാരം ദേവന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാജീവ് മണ്ണാളില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ടി.ജി. അശോകന്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്ത്യായനി സര്‍വന്‍, വടക്കേക്കര എസ്.ഐ. വി. ജയകുമാര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ജോഷി, ഡോ. പി.ജി. രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ചികിത്സാ സഹായവും പഠനസൗകര്യവും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികളില്‍ നിന്നും ആഴ്ചയില്‍ ഒരു ദിവസം അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ തുക പദ്ധതിയിലേക്ക് സംഭാവനയായി നല്‍കും. കൂടാതെ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സംഭാവനകളും ചേര്‍ത്താണ് പദ്ധതിക്കുള്ള പണം സ്വരൂപിക്കുന്നത്.