ഗ്രന്ഥശാലാ വാര്‍ഷികം

Posted on: 15 Sep 2015



ചെറായി: കുഴുപ്പിള്ളി എസ്.പി. മുഖര്‍ജി മെമ്മോറിയല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വാര്‍ഷികം നടത്തി.
ഗ്രന്ഥശാലാ ഹാളില്‍ നടന്ന വാര്‍ഷികാഘോഷം പ്രൊ. പി.കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കെ.കെ. ജോഷി, ഒ.വി. സോമന്‍, കെ.വി. ശശിധരന്‍, എം.സി. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാല ആരംഭിക്കുന്ന ഗിത്താര്‍ ക്ലാസിന്റെ ഉദ്ഘാടനവും നടന്നു.

More Citizen News - Ernakulam