കുഴുപ്പിള്ളി ബാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഊഞ്ഞാല്‍ സേവ

Posted on: 15 Sep 2015



ചെറായി: കുഴുപ്പിള്ളി ബാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഊഞ്ഞാല്‍ സേവ നടത്തി. ക്ഷേത്രത്തിന് മുന്‍ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മേല്‍ശാന്തി ഡി. ദേവാനന്ദ ഭട്ടിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഭഗവാനെ പല്ലക്കില്‍ ഉപവിഷ്ഠനാക്കി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം വെച്ച ശേഷമാണ് ഊഞ്ഞാല്‍ സേവ നടത്തിയത്.
ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് വി.ആര്‍. രമേശ് നായിക്, ഭരണാധികാരി എന്‍.എന്‍. രമേഷ് പൈ മെമ്പര്‍ ശ്രീനിവാസ് നായിക് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam