മതസൗഹാര്‍ദ സമിതിയുടെ നേതൃത്വത്തില്‍ എസ്.എന്‍.ഡി.പി.യുടെ കൊടിമരം സ്ഥാപിച്ചു

Posted on: 15 Sep 2015ചെങ്ങമനാട്: പാലപ്രശ്ശേരിയില്‍ എസ്എന്‍ഡിപിയുടെ കൊടിമരം സ്ഥാപിക്കുന്നതുമായുണ്ടായ പ്രശ്‌നം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പരിഹരിച്ചു. ഇതനുസരിച്ച് ഞായറാഴ്ച സ്ഥാപിച്ച കൊടിമരം എല്ലാവരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ച് അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിച്ചു.
ഇതിന് പാലപ്രശ്ശേരി മഹല്ല് ജമാഅത്ത് സെക്രട്ടറി ഇബ്രാഹിം, വി.കെ. ഹൈദ്രോസുകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. കൊടിമരത്തില്‍ ഇബ്രാഹിം എസ്എന്‍ഡിപിയുടെ പതാക ഉയര്‍ത്തി മതമൈത്രിക്ക് മാതൃകയായി.
സര്‍വകക്ഷി യോഗത്തില്‍ ഡിവൈ.എസ്​പി ഷംസ്, സി.ഐ എ.കെ. വിശ്വനാഥന്‍, എസ്.ഐ കെ.ജി. ഗോപകുമാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മതസൗഹാര്‍ദ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതി പാലപ്രശ്ശേരിയില്‍ മതസൗഹാര്‍ദ സമ്മേളനം വിളിച്ചുചേര്‍ക്കും.

More Citizen News - Ernakulam