പന്തിരുകുല പരിപാലന സംഘം ശാഖ രൂപവത്കരണ സമ്മേളനം
Posted on: 15 Sep 2015
പറവൂര്‍: പന്തിരുകല സനാതാന ധര്‍മ പരിപാലന സംഘം പുത്തന്‍വേലിക്കര ശാഖാ രൂപവത്കരണ സമ്മേളനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ലൈജു പി. ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. വേലായുധന് അധ്യക്ഷത വഹിച്ചു.
താലൂക്ക് പ്രസിഡന്റ് എം.എസ്. ആറ്റുപുറം മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജോ. സെക്രട്ടറി കെ. കെ. ബാബു, പി. കെ. രവി, കെ. കെ. ഷാജി, എ. എന്‍. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ടി.കെ. വേലായുധന് (പ്രസി.), പുഷ്പലത (സെക്ര.), ഷൈല പൊന്നപ്പന് (വൈസ് പ്രസി.), സിന്ധു ഉണ്ണി (ജോ. സെക്ര.), മീന മുരളി (ട്രഷ.).