സോക്രട്ടീസ് കെ. വാലത്തിനെ ആദരിച്ചു
Posted on: 15 Sep 2015
പറവൂര്‍: 2014ലെ പത്മരാജന് പുരസ്കാരം നേടിയ കഥാകൃത്ത് സോക്രട്ടീസ് കെ. വാലത്തിനെ പറവൂര്‍ ബോയ്സ് ക്ലബ്ബ് ആദരിച്ചു.
എ.കെ. സുകുമാരന്‍ രചിച്ച 'ശാഖകള്‍ക്കു ഷട്ടര്‍ വീഴുമ്പോള്‍' എന്ന കഥാസാമാഹാരം എന്‍.എം. പിയേഴ്സണ്‍ സോക്രട്ടീസ് കെ. വാലത്തിന് നല്കി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി. എസ്. തങ്കരാജ് അധ്യക്ഷത വഹിച്ചു. ബോയ്സ് ക്ലബ്ബിന്റെ ഓണാഘോഷം ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി ഉദ്ഘാടനം ചെയ്തു. വി. ആനന്ദ്, ടി. രവീന്ദ്രന്, വി. ബാലചന്ദ്രന്, സി. എസ്. ഘോഷ്, ഇ. പി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ ഖാലിദ് കെടാമംഗലത്തെ ആദരിച്ചു.