എടത്തലയില്‍ 'എല്ലാവര്ക്കും കുടിവെള്ളം'
Posted on: 15 Sep 2015
അഞ്ചു വര്‍ഷത്തെ പദ്ധതി പൂര്‍ത്തിയായി
ആലുവ: എടത്തല പഞ്ചായത്തില്‍ നടപ്പിലാക്കി വന്ന 'എല്ലാവര്ക്കും കുടിവെള്ളം' പദ്ധതി സമാപിച്ചു. 2010ല്‍ അധികാരത്തിലേറിയ ഭരണ സമിതിയാണ് പദ്ധതികൊണ്ടു വന്നത്. സമാപന പരിപാടി തേവയ്ക്കല്‍ ശുദ്ധജല സംഭരണി ഉദ്ഘാടനം ചെയ്ത് അന്‍വര്‍സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു.
ഇതോടെ പഞ്ചായത്തിലെ എല്ലാ ഭാഗത്തും കുടിവെളളം ഉറപ്പാക്കാന്‍ കഴിഞ്ഞതായി ഭരണസമിതി അവകാശപ്പെട്ടു. 37 കുടിവെളള പദ്ധതികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയതെന്ന് അദ്ധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് എം.എ.എം. മുനീര്‍ പറഞ്ഞു. ഇപ്പോള്‍ വാഹനങ്ങളില്‍ ജലവിതരണം ആവശ്യമില്ലാത്ത പഞ്ചായത്തായി എടത്തല മാറി. എല്ലാ വാര്‍ഡുകളുടെയും ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും പൈപ്പ് ലൈനുകള്‍ എത്തിച്ചും പഴയ പൈപ്പുകള്‍ മാറ്റി വണ്ണം കൂടിയ പുതിയ ലൈനുകള്‍ സ്ഥാപിച്ചുമാണ് ഗ്രാമപഞ്ചായത്ത് പദ്ധതി വിജയകരമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെയും ജില്ലാപഞ്ചായത്തിന്റെയും ഫണ്ടുകള്‍ മാത്രം ഉപയോഗിച്ച് 2.67 കോടി രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. പമ്പിങ് കൃത്യമായി നടന്നാല്‍ എടത്തലയില്‍ എല്ലായിടത്തും വെളളം ലഭിക്കുന്നത് മികച്ച നേട്ടമാണെന്ന് അന്‍വര്‍ സാദത്ത് ചൂണ്ടികാട്ടി. ജല അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.കെ. ഗോവിന്ദകുമാര്‍, വികസനകാര്യ സമിതി ചെയര്മാന് എ.എ. മായിന്‍, ബ്ലോക്ക് മെമ്പര്‍ താജൂബീകെരിം, പഞ്ചായത്ത് മെമ്പര്‍മാരായ വി.കെ. അനില്‍കുമാര്‍, എം.ജി. കൃഷ്ണന്‍കുട്ടി, അസിസ്റ്റന്റ് എന്‍ജിനീയര്‍ സാബു എന്നിവര്‍ സംസാരിച്ചു.