കുടുംബസംഗമം

Posted on: 15 Sep 2015ആലുവ: തുരുത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് കുടുംബ സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തി. തുരുത്ത് പ്രദേശത്തുനിന്ന് എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്.
അല്‍ മദ്‌റസത്തുല്‍ അറബിയയില്‍ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ അനുമോദിച്ചു. കുടുംബസംഗമം ഉദ്ഘാടനവും അവാര്‍ഡ് വിതരണവും അന്‍വര്‍ സാദത്ത് എം.എല്‍.എ. നിര്‍വഹിച്ചു. ജമാ അത്ത് പ്രസിഡന്റ് കെ.എം. മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു.
ഖത്തീബ് മുഹമ്മദ് ഷമീര്‍ ബാഖവി, ജമാ അത്ത് സെക്രട്ടറി ജെ.എം. നാസര്‍, വൈസ് പ്രസിഡന്റ് ഖാലിദ്, പി.കെ. അഷ്‌റഫ്, ടി.കെ. അബൂബക്കര്‍, ഇ.ഇ. നാസര്‍, പി.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ പങ്കെടുത്തു. പെരിയാര്‍ നീന്തിക്കടന്ന അന്ധവിദ്യാര്‍ഥി നവനീതിനെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam