അക്ഷരോത്സവം സമാപിച്ചു
Posted on: 15 Sep 2015
ആലുവ: ശിവഗിരി സചേതന ലൈബ്രറിയുടെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് ദിവസമായി നടത്തിയ അക്ഷരോത്സവം 2015 സമാപിച്ചു. ശനിയാഴ്ച രക്തദാന ക്യാമ്പോടു കൂടിയാണ് അക്ഷരോത്സവം ആരംഭിച്ചത്. എസ്.ഒ.എസിന്റേയും ആലുവ ഐ.എം.എ.യുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാത്രി ഏഴ് മണിക്ക് 'വസന്തത്തിന്റെ കനല്' എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചു.
ഞായറാഴ്ച രാവിലെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. വൈകീട്ട് 5.30ന് നടന്ന സാംസ്കാരിക സമ്മേളനം തിമില കലാകാരന് പെരിങ്ങോട്ട് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, സൂസന് തങ്കപ്പന്, വി.എസ്. ഗോപകുമാര്‍, എം.പി. റഷീദ്, കെ.കെ. വിനോദ് എന്നിവര്‍ സംസാരിച്ചു. 'മത്തായിയുടെ മരണം' എന്ന ലഘുനാടകവും അരങ്ങേറി.