പെരുമ്പാവൂര്‍ മാര്‍ത്തോമാ കോളേജില്‍ ദേശീയ സെമിനാര്‍
Posted on: 15 Sep 2015
പെരുമ്പാവൂര്‍: 'ഇെന്നാവേറ്റീവ് ടീച്ചിങ്-ലേണിങ് മെത്തേഡ്സ് ഇന്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി എജ്യൂക്കേഷന്‍ സിനാറിയോ' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ വനിതാ കോളേജില്‍ സെമിനാര്‍ നടന്നു.
സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലാലി മാത്യു അധ്യക്ഷയായി.
ഡോ. രാജന് വര്‍ഗീസ്, റവ. ടി.എസ്. ഫിലിപ്, ഡോ. ലിസി ചെറിയാന് എന്നിവര്‍ സംസാരിച്ചു.