എസ്.എന്‍.ഡി.പി. ശാഖാ ഓഫീസ് തുറന്നു
Posted on: 15 Sep 2015
കാക്കനാട്: എസ്.എന്‍,ഡി.പി. യോഗം തൃക്കാക്കര സൗത്ത് 1587-ാം നമ്പര്‍ ശാഖാ ഓഫീസ് തുറന്നു. കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധര്‍മചൈതന്യ സ്വാമി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ഡി. സുരേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡി.എ. വിശ്വംഭരന്, പി.പി. രാജന്, എല്‍. സന്തോഷ്, ടി.എം. വിജയകുമാര്‍, എന്‍.ആര്. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.