സൗജന്യ ആംബുലന്‍സ് സര്‍വീസ്
Posted on: 15 Sep 2015
അമ്പലമേട്: അയ്യപ്പസേവാ സമാജം കാണിനാട് ശാഖ സൗജന്യ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു. സമാജം കാര്യദര്‍ശി വിശ്വന് പാപ്പ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ. മോഹനന് അദ്ധ്യക്ഷനായി.
എ.എന്‍. അനില്‍കുമാര്‍, ഗുരുസ്വാമി കെ.വി. കൃഷ്ണന്, സൂരജ് കാണിനാട് എന്നിവര്‍ സംസാരിച്ചു. ആംബുലന്‍സ് ആവശ്യത്തിന് വിളിക്കേണ്ട നമ്പര്‍: 9744444648, 9947681596.