ഐ.എസ്. സന്ദേശം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കും

Posted on: 15 Sep 2015കൊച്ചി: മലയാളി യുവാവിന് ഐ.എസ്സില്‍ നിന്നെന്ന് സംശയിക്കുന്ന സന്ദേശം ലഭിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡി.സി.പി. വ്യക്തമാക്കി. ഷാമി എന്ന പേരില്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലാണ് കാസര്‍കോട് സ്വദേശിയും കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനുമായ യുവാവിന് സന്ദേശം ലഭിച്ചത്. ഫേസ്ബുക്കില്‍ നിന്നുമാകാം തന്റെ നമ്പര്‍ ഇവര്‍ കൈക്കലാക്കിയതെന്ന് യുവാവ് പോലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു.
റിയല്‍ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കേന്ദ്രീകരിച്ച് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വാട്‌സാപ്പ്്, ഫേസ്ബുക്ക് എന്നിവയിലെ സംഭാഷണങ്ങളുടെ ചിത്രങ്ങള്‍ യുവാവ് പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഈ ഗ്രൂപ്പില്‍ അംഗമായ ഷാമി എന്ന പേരുള്ള യുവാവാകാം സന്ദേശത്തിന് പിറകിലെന്ന സംശയവും പോലീസിനോട് യുവാവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ ലോകത്തെ വിറപ്പിച്ച ഭീകരവാദ സംഘടനയ്ക്ക് കേരളത്തിലും വേരുകളുണ്ടെന്ന സംശയം കൂടുതല്‍ ബലപ്പെട്ടു.

More Citizen News - Ernakulam