മനോജ് അങ്കമാലിക്ക് നഗരസഭയുടെ ആദരം

Posted on: 15 Sep 2015



അങ്കമാലി: മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച മനോജ് അങ്കമാലിയെ അങ്കമാലി നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു. ജോസ് തെറ്റയില്‍ എം.എല്‍.എ. യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണന്‍ ലിസി ബേബി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജി വര്‍ഗീസ്, പി.വി. ജോര്‍ജ് കുട്ടി, കൗണ്‍സിലര്‍മാരായ ലില്ലി രാജു, പങ്കജം കുമാരന്‍, റോസിലി തോമസ്, നഗരസഭാ സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam