എസ്.എന്‍.ഡി.പി. പ്രതിഷ്ഠാ വാര്‍ഷികം
Posted on: 15 Sep 2015
അങ്കമാലി: മൂക്കന്നൂര്‍ എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്് നടന്ന സാംസ്കാരിക സമ്മേളനം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് യൂണിയന് പ്രസിഡന്റ് കെ.കെ. കര്ണന് അധ്യക്ഷനായി.
വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി എ.ബി. ജയപ്രകാശ്, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മോഹനന്, ടി.എന്‍. സദാശിവന്, പി.വി. ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രസാദ ഊട്ട്, സിനിമാറ്റിക് ഡാന്‍സ് എന്നിവയും ഉണ്ടായി. പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ഗണപതിഹോമം, പ്രതിഷ്ഠാ കലശാഭിഷേകം, കലാപരിപാടികള്‍, ദീപാരാധന, വിശേഷാല്‍ പൂജ എന്നിവയും ഉണ്ടായിരുന്നു.