ജൈവ കര്‍ഷക സെമിനാറും വിത്തുവിതരണവും
Posted on: 15 Sep 2015
അങ്കമാലി: അര്‍ബന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ജൈവ കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. ബാങ്കിന്റെ കീഴില്‍ രൂപവത്കരിച്ചിട്ടുള്ള കര്‍ഷകസംഘങ്ങള്‍ക്ക് വളം, വിത്ത്, ജൈവ കീടനാശിനി എന്നിവ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തി.
സെമിനാറില്‍ പങ്കെടുത്ത കര്‍ഷകര്‍ക്ക് പച്ചക്കറി വിത്തുകളും തൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. ഔഷധി ചെയര്മാന് ജോണി നെല്ലൂര്‍ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. കെ.എ. പൗലോസ്, പി.വി. പൗലോസ്, ടോമി പാറേക്കാട്ടില്‍, ടി.പി. ജോര്‍ജ്, എം.പി. ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.