കുടുംബശ്രീ അംഗങ്ങളുടെ വാഴകൃഷിയില്‍ വിളവെടുപ്പ്
Posted on: 15 Sep 2015
കടുങ്ങല്ലൂര്‍: കടുങ്ങല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് ചെയ്ത വാഴകൃഷിയില്‍ വിളവെടുപ്പ്. പ്രദേശത്തെ കുടുംബശ്രീക്കാര് കപ്പയും പച്ചക്കറിയുമെല്ലാം കൃഷിയിറക്കിയപ്പോള്‍ ഒരു പരീക്ഷണമെന്ന നിലയിലാണ് ഇവര്‍ വാഴകൃഷിയിലേക്ക് തിരിഞ്ഞത്. അങ്ങനെ 50 സെന്റ് സ്ഥലത്ത് റോബസ്റ്റ വാഴ നടുകയായിരുന്നു.
നിലമൊരുക്കലിനെല്ലാം തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി. അംഗങ്ങളുടെ കൃത്യമായ പരിചരണത്തിലൂടെ നല്ല വിളവാണ് ലഭിച്ചിരിക്കുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാഹിനാ ബീരാന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളായ മല്ലിക ശശി, രാധാ മോഹനന്, സുധര്‍മ രവീന്ദ്രന്, കുറുമ്പക്കുട്ടി ഗംഗാധരന്, അമ്മിണി കരുണാകാരന് തുടങ്ങിയവര്‍ പങ്കെടുത്തു.