കുടുംബ സംഗമം
Posted on: 15 Sep 2015
കാലടി: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് കാലടി മേഖലാ വാര്‍ഷികവും കുടുംബ സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.കെ. സുരേഷ് അധ്യക്ഷനായി.
സംസ്ഥാന ട്രഷറര്‍ ജോയ് മൂക്കന്നൂര്‍, ജില്ലാ പ്രസിഡന്റ് ബിജുപോള്‍ നെറ്റിക്കാടന്, സെക്രട്ടറി വി.ബി. സിദ്ധില്കുമാര്, ടി.വി. ഗോപാലന്, എ.പി. ഭാസ്കരന്, എന്‍.കെ. സതി തുടങ്ങിയവര്‍ പ്രസംഗിച്ചു.