ടി.പി. ഹസനെ അനുസ്മരിച്ചു

Posted on: 15 Sep 2015



കാലടി: കാലടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ടി.പി. ഹസനെ അനുസ്മരിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാംസണ്‍ ചാക്കോ അധ്യക്ഷനായി.
മുന്‍ എം.പി കെ.പി. ധനപാലന്‍ ചികിത്സാ സഹായവിതരണവും അന്‍വര്‍സാദത്ത് എം.എല്‍.എ. പഠനസഹായ വിതരണവും നടത്തി. മുന്‍ എം.എല്‍.എ. പി.ജെ.ജോയി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. വി.പി. ജോര്‍ജ്, കെ.പി. ബേബി, കെ.എസ്. ഷാജി, അഡ്വ. കെ.വി. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam