വീരശൈവ മഹാസഭാ കുടുംബ സംഗമം
Posted on: 15 Sep 2015
കാലടി: അഖിലേന്ത്യ വീരശൈവ മഹാസഭ മഞ്ഞപ്ര ശാഖ കുടുംബ സംഗമം നടത്തി. പ്രതിഭാ പുരസ്കാര ദാനവും നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ. ഗോപാലന് അധ്യക്ഷനായി.
കൊച്ചിന് ബിനാലെയില്‍ ബ്ലാവേലി അവതരിപ്പിച്ച കെ.കെ. കുട്ടപ്പന് ആശാനെ കാംകോ റീജണല്‍ മാനേജര്‍ വി.എസ്. രാജീവും മുതിര്‍ന്ന അംഗങ്ങളെ ഡോ. ജയ രാജീവും ആദരിച്ചു. വി.വി. മോഹനന് വിദ്യാഭ്യാസ അവാര്‍ഡ് നല്കി. മറ്റക്കുഴി ചന്ദ്രന് സ്വാമി, ടി.പി. വേണു, കെ.കെ. വിജയന്, വി.എ. ഗോപി, ഡോ. സുരേഷ് മൂക്കന്നൂര്‍, ഗീത ഗോപി എന്നിവര്‍ പ്രസംഗിച്ചു.