'തണല്‍' ബസ് ഷെല്‍ട്ടറിന് തറക്കല്ലിട്ടു

Posted on: 15 Sep 2015കൊച്ചി: ജില്ലാ പഞ്ചായത്ത് കാക്കനാട്ട് നിര്‍മിക്കുന്ന 'തണല്‍' അത്യാധുനിക എ.സി. ബസ് ഷെല്‍ട്ടറിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു. എ.സി. കൂടാതെ ടി.വി, റേഡിയോ, വൈഫൈ സൗകര്യങ്ങളും ബസ് ഷെല്‍ട്ടറിലുണ്ടാകും.
ഇന്‍ഫോ സിറ്റിയായി വളരുന്ന കാക്കനാടിന് അനുയോജ്യമായ ബസ് ഷെല്‍ട്ടറാണ് നിര്‍മിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സെക്രട്ടറി അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam