സിബിസിറ്റി മെഷീന്‍ ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015



കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ഡന്റിസ്ട്രിയില്‍ 'സിബിസിറ്റി' മെഷീന്റെ ഉദ്ഘാടനം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ നിര്‍വഹിച്ചു. ഡോ. ബാലഗോപാല വര്‍മ, ഡോ. ബീന വര്‍മ എന്നിവര്‍ പങ്കെടുത്തു. അമൃത സ്‌കൂള്‍ ഓഫ് ഡന്റിസ്ട്രിയിലുള്ള സിബിസിറ്റി ഉപകരണം കേരളത്തിലെ ഡന്റല്‍ കോളേജുകളില്‍ വെച്ച് ആദ്യത്തേതാണ്.
ചുരുങ്ങിയ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തലയുടേയും കഴുത്തിന്റേയും താടിയുടേയും പല്ലിന്റേയും വളരെ ക്യത്യതയാര്‍ന്ന ചിത്രം 3-ഡി രൂപത്തില്‍ ലഭിക്കും. റേഡിയേഷന്‍ കുറവായിരിക്കും.
പല്ല് റൂട്ട് കനാല്‍ ചെയ്യുന്നതിനും പല്ലുകള്‍ വയ്ക്കുന്നതിനും ഓര്‍ത്തോ ഡോണ്ടിക്‌സ് ചികിത്സയ്ക്കും സിബിസിറ്റി ഉപകാരപ്രദമണ്.

More Citizen News - Ernakulam