മഞ്ചേരിക്കുഴി പാലം നിര്‍മാണത്തിന് 12 കോടി അനുവദിച്ചു
Posted on: 15 Sep 2015
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയും തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ഇടച്ചിറയും ബന്ധിപ്പിക്കുന്ന മഞ്ചേരിക്കുഴി പാലം നിര്‍മാണത്തിന് 12 കോടി രൂപ അനുവദിച്ചതായി വി.പി. സജീന്ദ്രന് എംഎല്‍എ അറിയിച്ചു.
കാക്കനാട് വില്ലേജ് പരിധിയിലുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കുന്നത്തുനാട് വില്ലേജ് പരിധിയിലുള്ള സ്ഥലമുടമകള്‍ സ്ഥലം വിട്ടുകൊടുക്കുന്നതിന് സമ്മതപത്രം നല്‍കിയിരുന്നു.