മദ്യം കൈവശം വച്ച കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും

Posted on: 15 Sep 2015കൊച്ചി: അനധികൃതമായി മദ്യം കൈവശം വച്ച കേസില്‍ രണ്ട് പേര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുമാറാടി മണ്ണത്തൂര്‍ കുഞ്ഞുകുന്നേല്‍ കുഞ്ഞുമോന്‍ (44), വടക്കേ മുണ്ടത്തോങ്ങത്ത് റോയി (45) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2011 നവംബര്‍ രണ്ടിനാണ് ആറര ലിറ്റര്‍ മദ്യവുമായി ഇവര്‍ പിടിയിലായത്.

More Citizen News - Ernakulam