നിര്‍മാണ തൊഴിലാളികളുടെ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും 17ന്

Posted on: 15 Sep 2015കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ രാപകല്‍ സമരത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നിര്‍മാണ തൊഴിലാളികളുടെ സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.
ജില്ലയില്‍ വ്യാഴാഴ്ച രാവിലെ 10ന് ജില്ലാ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് തൊഴിലാളികള്‍ പ്രകടനമായി കാക്കനാട് കലക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സമര സമിതി ചെയര്‍മാന്‍ കെ.പി. ഹരിദാസ്, കണ്‍വീനര്‍ ബി. ഹംസ, എം. എം. രാജു, സി.കെ. പരീത്, കെ.എ. റോക്കി, കെ.വി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam