പട്ടികജാതി വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

Posted on: 15 Sep 2015കൊച്ചി: വനിതാ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് രണ്ടുലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ സ്വത്ത് ജാമ്യമോ നല്‍കണം.
അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശത്ത് 98,000 രൂപയിലും നഗരപ്രദേശത്ത് 1,20,000 രൂപയിലും കവിയാത്തവരും ആയിരിക്കണം.
എറണാകുളം, ഇടുക്കി ജില്ലകളിലെ താത്പര്യമുള്ള വനിതാ സംരംഭകര്‍ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും വനിതാ വികസന കോര്‍പ്പറേഷന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടുക. വിലാസം: ലിയോണ്‍സ് അപ്പാര്‍ട്ടുമെന്റ്, സരിത തിേയറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം, ഫോണ്‍: 0484 -2394932, 9496015008.

More Citizen News - Ernakulam