മാതൃഭൂമി വികെസി 'നന്മ' അധ്യാപക ശില്പശാല നാളെ

Posted on: 15 Sep 2015



കൊച്ചി: കേരളത്തിലെ സാമൂഹിക സാംസ്‌കാരികരംഗത്ത് നന്മയുടെ സന്ദേശം പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ മാതൃഭൂമിയും വികെസിയും ആരംഭിച്ച 'നന്മ' പദ്ധതിയുടെ രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങളുടെ വിശദീകരണത്തിനായി നടപ്പാക്കുന്ന അധ്യാപക ശില്പശാല ബുധനാഴ്ച നടക്കും. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 10നാണ് ശില്പശാല. എറണാകുളം, ആലുവ വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ക്കായാണ് ശില്പശാല ഒരുക്കിയിരിക്കുന്നത്.
മൂവാറ്റുപുഴ, കോതമംഗലം വിദ്യാഭ്യാസ ജില്ലകളിലെ നന്മ ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്പശാല 17ന് 10 മണിക്ക് മൂവാറ്റുപുഴ ഹോട്ടല്‍ കബനിയില്‍ നടക്കും.

More Citizen News - Ernakulam