സി.പി. വര്‍ഗീസ് അനുസ്മരണം
Posted on: 15 Sep 2015
പിറവം: കോണ്‍ഗ്രസ് (ഐ) പിറവം ബ്ലോക്ക് പ്രസിഡന്റായിരുന്ന സി.പി. വര്‍ഗീസിന്റെ ഏഴാം ചരമവാര്‍ഷികം ആചരിച്ചു. മാം ഓഡിറ്റോറിയത്തില്‍ കൂടിയ യോഗം ഡിസിസി പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് വിത്സണ് കെ. ജോണ്‍ അധ്യക്ഷനായി. സി.പി. വര്‍ഗീസ് സ്മാരക പ്രസംഗമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വൈഎംസിഎ ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. ബേബി എം. വര്‍ഗീസ് വിതരണം ചെയ്തു.
കെപിസിസി സെക്രട്ടറിമാരായ ജെയ്സണ്‍ ജോസഫ്, ഐ.കെ. രാജു, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് എന്നിവര്‍ സംസാരിച്ചു.