'ജ്യോതി-2015' പരിപാടിയില്‍ ആദര്‍ശ് സ്‌പെഷല്‍ സ്‌കൂളില്‍നിന്ന് 150 ഓളം വിദ്യാര്‍ഥികള്‍

Posted on: 15 Sep 2015കാക്കനാട്: 'ജ്യോതി-2015' പരിപാടിയില്‍ തൃപ്പൂണിത്തുറയിലെ പുതിയകാവ് ആദര്‍ശ് സ്‌പെഷല്‍ സ്‌കൂളില്‍നിന്ന് 150 ഓളം വിദ്യാര്‍ഥികളാണ് അപേക്ഷ നല്‍കാനെത്തിയത്. ചികിത്സാ സഹായം, ബസ് കണ്‍സഷന്‍, റെയില്‍വേ കണ്‍സഷന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായാണ് ആദര്‍ശ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയിലെത്തിയത്. 40 അധ്യാപകരും അമ്മമാരുമാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ആറ് മാസം മുതല്‍ 22 വയസ്സ് വരെയുള്ള 230 കുട്ടികളാണ് ആദര്‍ശ് വിദ്യാലയത്തില്‍ പഠിക്കുന്നത്.

സ്‌നേഹസദനില്‍ നിന്ന് 40 വിദ്യാര്‍ഥികള്‍


കാക്കനാട്:
കാലടി സ്‌നേഹസദന്‍ സ്‌പെഷല്‍ സ്‌കൂളിലെ 40 വിദ്യാര്‍ഥികള്‍ ചികിത്സാ ധനസഹായത്തിനും വികലാംഗ ഉപകരണങ്ങള്‍ക്കുമുള്ള അപേക്ഷയുമായാണ് 'ജ്യോതി-2015' ല്‍ എത്തിയത്. അധ്യാപകര്‍ക്കും അമ്മമാര്‍ക്കുമൊപ്പമാണ് ഇവരെത്തിയത്. 5 മുതല്‍ 30 വയസ്സ് വരെയുള്ള 130 വിദ്യാര്‍ഥികളാണ് സ്‌നേഹസദനിലുള്ളത്.

More Citizen News - Ernakulam