ഹൃദയധമനികളിലെ ബ്ലോക്കിന് ആധുനിക ബൈപ്പാസ് ശസ്ത്രക്രിയ

Posted on: 15 Sep 2015കൊച്ചി: കാലിലെ മുറിവുകള്‍ കുറച്ച് നെഞ്ചിലെ ചെറിയ മുറിവില്‍ കൂടി ഹൃദയധമനികളിലെ ബ്‌ളോക്കുകള്‍ മാറ്റുന്ന ആധുനിക ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് പാലാരിവട്ടം റിനൈ ഹാര്‍ട്ട് സെന്ററില്‍ തുടക്കമായി. രണ്ട് മാസത്തിനുള്ളില്‍ 20 ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ. കുല്‍ദീപ് കുമാര്‍ ചുള്ളിപ്പറമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ ശസ്ത്രക്രിയാ രീതി രോഗികള്‍ക്ക് ദീര്‍ഘകാലം നെഞ്ചുവേദനയിലും ഹൃദയാഘാതത്തിലും നിന്ന് സംരക്ഷണം നല്‍കുമെന്ന് തെളിഞ്ഞിട്ടുണ്ട്. നെഞ്ചിലെ ഒരു ധമനിയും കാലിലെ സിരകളുമെടുത്തുള്ള ബൈപ്പാസ് ശസ്ത്രക്രിയയാണ് സാധാരണ നടന്നുവരുന്നത്. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പത്ത് വര്‍ഷത്തിനകം 50 ശതമാനം സിരകളും വീണ്ടും അടയുന്നതിനാലാണ് പുതിയ മാര്‍ഗങ്ങള്‍ തേടിയതെന്ന് ഡോ. കുല്‍ദീപ് പറഞ്ഞു.
എന്നാല്‍ പുതിയ ശസ്ത്രക്രിയയ്ക്ക് പഴയതിനെ അപേക്ഷിച്ച് ഒരു മണിക്കൂര്‍ കൂടുതല്‍ സമയമെടുക്കും. ഒന്നര ലക്ഷം രൂപ കൊണ്ട് ചികിത്സ പൂര്‍ത്തിയാക്കാമെന്നതാണ് ഏറ്റവും പ്രധാന മേന്‍മ. സാധാരണ ശസ്ത്രക്രിയയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയാണ് ചെലവ്. ഡോ. കുല്‍ദീപ് കുമാര്‍, ഡോ. ജെറില്‍ കുര്യന്‍, ഡോ. മോഹന്‍ സന്തോഷ്, ഡോ. ഹരീന്ദ്രന്‍, ഡോ. പ്രിയ, ഡോ. രേഖ, ഡോ. ശരത് എന്നിവരുള്‍പ്പെട്ട പത്തംഗ സംഘമാണ് റിനൈ ഹാര്‍ട്ട് സെന്ററിലെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്.

More Citizen News - Ernakulam