സെന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 'മധുരം മലയാളം' തുടങ്ങി
Posted on: 15 Sep 2015
കോലഞ്ചേരി: മാതൃഭൂമിയും കടയിരുപ്പ് അഗപ്പെ ഡയഗ്നോസ്റ്റിക്സും ചേര്‍ന്ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ഹയര്‍ െസക്കന്‍ഡറി സ്കൂളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി.
ആദ്യകോപ്പി സ്കൂളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്ക് കൈമാറി പദ്ധതി ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് പ്രസിഡന്റ് പ്രൊഫ. എം.വൈ. യോഹന്നാന് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് കെ.ആര്. ഉണ്ണിയുടെ അധ്യക്ഷതയില്‍ സ്റ്റുഡന്റ് പോലീസ് ഓഫീസര്‍ കെ.ഐ. ജോസഫ്, എം.എം. വിനോദ്, റോസ്ലി വര്‍ഗീസ്, വിദ്യാര്‍ത്ഥികളായ എസ്. സമ്പത്ത്, എസ്. അതുല്‍, വിദ്യാ രാജു, മെറിന്, 'മാതൃഭൂമി' ഏജന്റ് ജീല്‍ ഡാനിയേല്‍, എന്നിവര്‍ പ്രസംഗിച്ചു. 'മാതൃഭൂമി' പ്രതിനിധി അനില്‍ ചാക്കോ പദ്ധതി വിശദീകരിച്ചു.