ഹജ്ജ്്്: 340 തീര്‍ത്ഥാടകര്‍ കൂടി മക്കയിലെത്തി

Posted on: 15 Sep 2015നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയില്‍ നിന്ന് തിങ്കളാഴ്ച 340 പേര്‍ കൂടി ഹജ്ജിനായി പുറപ്പെട്ടു. 167 പുരുഷന്‍മാരും 173 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. മലപ്പുറം-190, കോഴിക്കോട്്്-112, കൊല്ലം-20, കോട്ടയം-14, കാസര്‍കോട്്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്്്. ഈ വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുമുള്ള രണ്ടുപേരും കൂടിയുണ്ടായിരുന്നു.
ചൊവ്വാഴ്ചയും ബുധനാഴ്ചയും മക്കയിലേക്ക് ഓരോ വിമാനങ്ങള്‍ ഉണ്ടാകും.

More Citizen News - Ernakulam