ബഡ്‌സ് സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം

Posted on: 15 Sep 2015



കോലഞ്ചേരി: മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. മഴുവന്നൂര്‍ പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് സുമേഷ് നരീക്കല്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനക്കേക്കര പ്രസംഗിച്ചു.


More Citizen News - Ernakulam