കടവൂര്‍ ഗവ. എല്‍പി സ്‌കൂളിന് അംഗീകാരം

Posted on: 15 Sep 2015



പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ ഗവ. എല്‍പി സ്‌കൂളിന് സംസ്ഥാനതലത്തില്‍ മികച്ച പിടിഎയ്ക്കുള്ള മൂന്നാംസ്ഥാനം ലഭിച്ചു. കോതമംഗലം സബ്ജില്ലാ തലത്തിലും എറണാകുളം റവന്യൂജില്ലാ തലത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കിയതിനുപുറമെയാണ് പുതിയ അംഗീകാരം സ്‌കൂളിന് ലഭിച്ചത്.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന ടിടിഐ കലോത്സവവേദിയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബില്‍നിന്നും പ്രധാനാധ്യാപിക കെ.കെ. സതി, പിടിഎ പ്രസിഡന്റ് ടി.എസ്. രാജു എന്നിവര്‍ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. പ്രശസ്തിപത്രവും മൂന്ന്‌ലക്ഷം രൂപയുമാണ് അവാര്‍ഡായി നല്‍കിയത്.

More Citizen News - Ernakulam