ടി.എം. ജേക്കബ്ബിന്റെ ജന്മദിനാചരണം
Posted on: 15 Sep 2015
കൊച്ചി: മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.എം. ജേക്കബ്ബിന്റെ 65-ാം ജന്മദിനം ബുധനാഴ്ച ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അറിയിച്ചു. ജില്ലയിലെ 10 അനാഥാലയങ്ങളില്‍ ഭക്ഷണം, അരി, വസ്ത്രം മുതലായവ നല്‍കും. ജില്ലാതല ഉദ്ഘാടനം 12.30ന് എറണാകുളം തേവര പെരുമാനി എസ്.ഡി. ഓള്‍ഡേജ് ഹോമില്‍ പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ നിര്‍വഹിക്കും.