കെ.സി.വൈ.എം. രക്തദാന ക്യാമ്പ്
Posted on: 15 Sep 2015
തിരുമാറാടി: തിരുമാറാടി സെന്റ് മേരീസ് പള്ളിയിലെ കെ.സി.വൈ.എം. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഐ.എം.എ. ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കെ.സി.വൈ.എം.ഇലഞ്ഞി യൂണിറ്റ് പ്രസിഡന്റ് നിര്‍മ്മല്‍ കൊച്ചാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഇലഞ്ഞി മേഖലാ സെക്രട്ടറി ജിതിന് കൊച്ചുകൈപ്പെട്ടിയില്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോസഫ് മേയിക്കല്‍, ജോയിന്റ് ഡയറക്ടര്‍ സി. ഷാല്ബിസ സി.എം.സി, അഞ്ജു പൗലോസ്, ജിസ്മോന് ജോയ്, എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ അമ്പതോളം പേര് പങ്കെടുത്തു.