ജില്ലാ ഗുസ്തി: കൊച്ചിന്‍ ഗ്രാപ്ലേഴ്‌സ് ചാമ്പ്യന്മാര്‍

Posted on: 15 Sep 2015മട്ടാഞ്ചേരി: ജില്ലാ ഗുസ്തി അസോസിയേഷനും കൊച്ചി ഗ്രാപ്ലേഴ്‌സും ചേര്‍ന്ന് ഫോര്‍ട്ടുകൊച്ചിയില്‍ സംഘടിപ്പിച്ച ജില്ലാതല സീനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍, കൊച്ചിന്‍ ഗ്രാപ്ലേഴ്‌സ് ടീം ചാമ്പ്യന്മാരായി (23 പോയിന്റ്).
16 പോയിന്റുകളോടെ കൊച്ചിന്‍ ജിംനേഷ്യം രണ്ടാം സ്ഥാനം നേടി. 13 പോയിന്റ് നേടിയ മൂവാറ്റുപുഴ റസ്ലിംഗ് ക്ലബ്ബിനാണ് മൂന്നാം സ്ഥാനം. സീനിയര്‍, ഗ്രീക്കോ-റോമന്‍ സ്‌റ്റൈല്‍ വിഭാഗത്തില്‍ കൊച്ചിന്‍ ജിംനേഷ്യം (18 പോയിന്റ്) ഒന്നാം സ്ഥാനം നേടി. കൊച്ചിന്‍ റസ്ലിംഗ് അക്കാഡമി (12 പോയിന്റ്) രണ്ടാം സ്ഥാനവും, മൂവാറ്റുപുഴ റസ്ലിംഗ് ക്ലബ്ബ് (6 പോയിന്റ്) മൂന്നാം സ്ഥാനവും നേടി.
ജില്ലാ റസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യന്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. അനില്‍ വാസന്‍, ടി.ജെ. ജോര്‍ജ്, എം.എച്ച്. റാഹിഷ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വി.എം. ഷംസുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ആന്റണി കുരീത്തറ, ഗില്‍റോയ് ഡിക്കോത്ത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

More Citizen News - Ernakulam