കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം നടത്തി

Posted on: 15 Sep 2015



കൊച്ചി: കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ എറണാകുളം ജില്ലാ സമ്മേളനം എം. സുകുമാര പിള്ള മെമ്മോറിയല്‍ ഹാളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ടി.എസ്. ശ്രീവത്സന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം സിബിഐ സ്‌പെഷല്‍ ജഡ്ജി ബി. കലാംപാഷ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജില്ലാ പ്രസിഡന്റായി ടി.എസ്. ശ്രീവത്സനെയും ജില്ലാ സെക്രട്ടറിയായി എം.എസ്. മനോഹരനെയും വീണ്ടും തിരഞ്ഞെടുത്തു.

More Citizen News - Ernakulam