കനാലില്‍ വെള്ളം എത്തിക്കണം

Posted on: 15 Sep 2015കോലഞ്ചേരി: കിളികുളം മില്‍ക്ക് സൊസൈറ്റി-ഐരാപുരം ഗവ. ആശുപത്രി-കൂരേപ്പാടം കോളനി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പെരിയാര്‍വാലി കനാലില്‍ വെള്ളം എത്തിക്കണമെന്ന ആവശ്യ ശക്തമാകുന്നു.
കോടിക്കണക്കിന് രൂപ മുടക്കി കനാല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെ വെള്ളം ലഭിച്ചിട്ടില്ല. ജലസേചന വകുപ്പ് മന്ത്രി, ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് നിരവധി തവണ പരാതി കൊടുത്തെങ്കിലും ഫലമുണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി സമര്‍പ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് പട്ടിമറ്റം ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ.ജി. എല്‍ദോസ് ആരോപിച്ചു. അടിയന്തരമായി കനാലില്‍ വെള്ളം ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

More Citizen News - Ernakulam