മന്ത്രി അടൂര്‍ പ്രകാശ് ഹജ്ജ്്് ക്യാമ്പ് സന്ദര്‍ശിച്ചു

Posted on: 15 Sep 2015നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ്്് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന ഹജ്ജ്്് ക്യാമ്പില്‍ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശനം നടത്തി.
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ യോഗത്തില്‍ അദ്ധ്യക്ഷനായി. എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എച്ച്. അബ്ദുസമദ് ദാരിമി, ഷറഫുദ്ദീന്‍ തങ്ങള്‍, അഷ്‌റഫ് കോക്കൂര്‍, ഹമീദ് മാസ്റ്റര്‍, ഷബീബ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam