ആദിവാസി കുടികളില്‍ ലൈബ്രറി തുടങ്ങി

Posted on: 15 Sep 2015കോതമംഗലം: കാടിന്റെ മക്കള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് പുതിയ ലൈബ്രറികള്‍ക്ക് തുടക്കം.
ഗ്രന്ഥശാലാ സംഘം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത്, തലവച്ചപ്പാറ ആദിവാസി കുടികളിലാണ് ലൈബ്രറികള്‍ക്ക് തുടക്കം കുറിച്ചത്.
സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാമചന്ദ്രന്‍ അംഗത്വ വിതരണം നടത്തി. പഞ്ചായത്തംഗം ഉഷ അയ്യന്‍പിള്ള, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്‍. രഘു, സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, കെ.ഒ. കുര്യാക്കോസ്, താലൂക്ക് പ്രസിഡന്റ് മനോജ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam