പെന്‍ഷനേഴ്‌സ് യൂണിയന്‍ ഓണം ആഘോഷിച്ചു

Posted on: 15 Sep 2015കുറുപ്പംപടി: കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൂവപ്പടി ബ്ലോക്ക് കമ്മിറ്റിയുടെ ഓണാഘോഷം സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.കെ. ഇട്ടിരയുടെ അധ്യക്ഷതയില്‍ റെജി ഇട്ടൂപ്പ്, സജി പടയാട്ടില്‍, കെ.കെ. ശിവന്‍, പി.വി. വര്‍ക്കി, സി. കുമാരന്‍, പി.ജെ. മാര്‍ക്കോസ്, കെ.ഗോപിനാഥന്‍, എം.എന്‍. സരോജനിയമ്മ എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളും നടന്നു.
പെരുമ്പാവൂര്‍: കാഞ്ഞിരക്കാട് ചക്കരക്കാട്ട് റെസി. അസോ. ഓണാഘോഷവും വാര്‍ഷിക പൊതുയോഗവും നഗരസഭാ ചെയര്‍മാന്‍ കെ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.വി. ശിവരാജന്റെ അധ്യക്ഷതയില്‍ കെ. ഹരി, സുലേഖാ ഗോപാലകൃഷ്ണന്‍, എസ്.എസ്. സുരേഷ്, കെ.എന്‍. അരവിന്ദാക്ഷന്‍, ഷാജു ആര്‍., സ്മിത ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam